Monday, June 13, 2016

മാനനഷ്ടം

നഷ്ടപ്പെട്ടതൊന്നും തിരിച്ചെടുക്കുവാൻ കഴിയില്ല ..അതിൽ ഏറ്റവും വലുത് മാനമാണ് ...ലോകത്തിന്റെ മുന്നിൽ ഒരു പരിഹാസ കഥാപാത്രമായി ചിത്രീകരിക്കപ്പെട്ടപ്പോൾ ഉടഞ്ഞു പോയത് ചുറ്റു പാടുകളോട് ഉള്ള സമീപനം തന്നെയാണ് .വ്യന്ഗ്യമായും അല്ലാതെയും പരിഹസിക്കപ്പെടുമ്പോൾ ഒരു പരിധിയിൽ കൂടുതൽ സഹിക്കുക എന്നത് ഒരു വ്യക്തിയോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് .അത് മാദ്ധ്യമങ്ങളിൽ കൂടിയാവുമ്പോൾ പ്രത്യേകിച്ചും ...നാട്ടുകാരുടെ മുന്നിൽ ,വഴിയിൽ ,ബന്ധുക്കളുടെ മുന്നിൽ അങ്ങനെ ചുറ്റുപാടുകളുമായി ബന്ധം പുലർത്താനാവാത്ത ദു:രവസ്ഥ ...കണ്മുന്നിൽ കണ്ടിട്ടും ,കേട്ടിട്ടും പ്രതികരിക്കാൻ അറിയാതെ വിഷമിച്ചു നിൽക്കേണ്ട അവസ്ഥ ..സംരക്ഷണത്തിന്റെ മറവിൽ ചൂഷണം ചെയ്യപ്പെടുക ..സ്വന്തം വീടിനുള്ളിൽ പോലും അരക്ഷിതാവസ്ഥ ...സാമ്പത്തിക ബുദ്ധിമുട്ടുകൾ വേറെ ....ഇത് ഏതു രാജ്യം ?ഇന്ത്യ തന്നെയോ ?

Saturday, August 22, 2015

കളിവിളക്കിൻ തിരി തെളിഞ്ഞു
കേളികൊട്ടുണർന്നുയർന്നൂ
തിരനോട്ടമാടി  തിമിർത്തൂ
തിരശ്ശീല മെല്ലെയൂർന്നു വീണു ..

നഖമുള്ള കൈകൾ കണ്ടൂ
സ്വർണ്ണ പ്രഭ തൂകും മകുടം കണ്ടു
കണ്ണഞ്ചും കാഞ്ചന പ്രഭ തൂകി രൂപങ്ങൾ
മറ നീക്കി തെളിഞ്ഞു നിന്നൂ ....

വേഷങ്ങൾ മാറി ,ഭാവങ്ങൾ മാറി
അഭിനയ നടന കലയുടെ നവ നവ
കഥകളി മുദ്രകൾ ചുവടു വെച്ചു
മലയാള നാടിനു പെരുമയായി ....
പേരും പെരുമയുമായ് ....

Friday, August 21, 2015

പ്രാകൃത ചികിത്സാ രീതികൾ

പ്രാകൃത ചികിത്സാ രീതികൾ എന്ന വിഭാഗത്തിൽ പെടുത്തി പല വിധ രോഗ ചികിത്സകളും നമ്മൾ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട് .ഒറ്റമൂലി ,യൂനാനി ,നാട്ടു വൈദ്യം ,കാട്ടു വൈദ്യം തുടങ്ങി പ്രകൃതി ചികിത്സയുടെ പല പല വക ഭേദങ്ങൾ ....എന്നാൽ ഈ  അടുത്തിടെ മാത്രം കേട്ട് പരിചയമുളള ഒരു ചികിത്സാ സമ്പ്രദായം ആണ് ഉലക്ക ഉരുട്ടൽ ചികിത്സ.ഇതെന്താണ് സംഭവം എന്ന് കേട്ടപ്പോൾ മനസ്സിലായില്ല ..ചികിത്സ കഴിഞ്ഞു വന്ന ഒരാൾ പറഞ്ഞാണ് അറിയാൻ കഴിഞ്ഞത് .ശരീരത്തിലെ വാത പിത്ത കഫ ദോഷങ്ങളൊക്കെ മാറുമത്രേ ...രോഗിയുടെ ശരീരത്തിൽ ഉലക്ക വെച്ച് രണ്ടുപേർ നീര് പിഴിഞ്ഞെടുക്കുന്നത് പോലെ ശരീരത്തിലെ ദോഷങ്ങൾ പുറത്തു ചാടിച്ചു കളയും .രോഗിയുടെ കൂടെ പോയ ആളും ചികിത്സക്ക് വിധേയനായി ..പക്ഷേ അയാളുടെ നിലവിളി കിലോമീറ്ററുകൾ അപ്പുറം കേൾക്കാൻ പാകത്തിൽ ആയി എന്ന് മാത്രം ..ചികിത്സ മുഴുമിപ്പിക്കാതെ അയാൾ നിർത്തി .


ഇത് എന്ത് തരം ചികിത്സയാണെന്ന് കേട്ടപ്പോൾ മനസ്സിലായില്ല ..ഇപ്പോഴും ..അറിയാവുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരിക ...

ഇത്തരത്തിലുള്ള ചികിത്സാ കേന്ദ്രങ്ങൾ ഉൾനാടുകളിൽ പ്രവർത്തിക്കുന്നുണ്ട് .പാവപ്പെട്ട ആളുകളെ അസുഖങ്ങൾ മാറുമെന്ന് പറഞ്ഞു കബളിപ്പിച്ചു ഇത്തരം ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുന്നു ...

അക്ഷരങ്ങളിലൂടെ അല്ലാത്ത ആശയവിനിമയം ഒരുപാട് തെറ്റിദ്ധാരണകൾ വരുത്തിവെക്കുന്നു ..തന്മൂലം ആരുടെയൊക്കെയോ കൈകളിലെ കളിപ്പാവകൾ ആയി സാധാരണക്കാർ മാറുകയും ചെയ്യുന്നു .നിരപരാധികളെ കരുവാക്കി ,മറയാക്കി സൂത്രശാലികൾ തന്ത്രങ്ങൾ മെനയുന്നു .വാക്കുകൾ ഉപയോഗിക്കുവാനുള്ളതാണ് .അവ വ്യങ്ങ്യാർതമായി ചിത്രീകരിച്ചു സ്വന്തം ഭാവനകൾ അനുസരിച്ച് ചിന്തിക്കുവനുള്ളതല്ല .പറയുന്ന കാര്യങ്ങളിൽ വ്യക്തതയുണ്ടെങ്കിൽ മാത്രമേ അതനുസരിച്ച് പ്രവർത്തിക്കാവൂ .അതിനു അക്ഷരങ്ങളേക്കാൾ നല്ല ഉപാധിയില്ല ...വസ്തുതകൾ സ്വന്തം ഭാവന അനുസരിച്ച് ചിത്രീകരിക്കുന്നത് പ്രോത്സാഹാനർഹമല്ല.പലപ്പോഴും പ്രചരിപ്പിക്കപ്പെടുന്നത് ,കള്ളങ്ങൾ തന്നെയാണ് .സത്യം വാക്കുകളിൽ തന്നെയാണ് ഒളിഞ്ഞിരിക്കുന്നത് .അതുകൊണ്ട് തന്നെയാവാം വാക്കുകളെ പലരും ഭയത്തോടെ വീക്ഷിക്കുന്നതും .ആരുടെ സൃഷ്ടി ആയാലും ,മിക്കവരും അവരറിയാതെ  ആ സൃഷ്ടിക്കുള്ളിലെ കഥാപാത്രങ്ങൾ ആയി മാറിപ്പോവുകയും ,ദുഃഖങ്ങൾ ,അപമാനം തുടങ്ങിയവ അനുഭവിക്കാൻ ഇടവരികയും ചെയ്യുന്നു .ആ ദുഖങ്ങളെ ചിലർ തങ്ങളുടെ അഭിലാഷ പൂർത്തീകരണത്തിനു ള്ള  ഉപാധിയായി മാറ്റുകയും ചെയ്യുന്നു .അതുമാത്രമല്ല നാളെക്കുള്ള വലിയൊരു വാൾ അവരുടെ തലക്കു മുകളിൽ തൂക്കിയിടുകയും ചെയ്യുന്നു .ആളും പേരും ഒന്നുമില്ലാതെ ഒഴുകുന്ന ഒരേ ഭാവന ഓരോരുത്തരുടെയും മനസ്സിൽ വ്യത്യസ്ഥ മുഖങ്ങൾ വരയ്ക്കുന്നു .

വെറും ഒരു വീട്ടമ്മ മാത്രമായ ഞാനിവിടെ കണ്ട കാഴ്ചകൾ കുറിച്ചെന്നു മാത്രം .ഞാനറിയാതെ മറ്റാരൊക്കെയോ ആയി ഞാൻ മാറിയ കാഴ്ച്ചകൾ കണ്ട് അമ്പരന്നു നിന്ന ദിവസങ്ങളിലെ കുറച്ചു യാഥാർത്ഥ്യം .ഇപ്പോഴും ഞാനന്വേഷിച്ചു കൊണ്ടിരിക്കുന്നു "ആരാണ് ഞാൻ "?ഞാനെങ്ങനെ ഞാനായി ?ഞാനെങ്ങനെ ഞാനല്ലാതായി ?
Saturday, July 4, 2015

തെരഞ്ഞെടുത്ത കവിതകൾ 1965- 1998"മലയാളം "(ആദ്യ ഖണ്ഡം )- സച്ചിദാനന്ദൻ

ഭൂമിയുടെ പുഴകൾക്കും കനികൾക്കുംമുമ്പേ
എന്നെ അമൃതൂട്ടിയിരുന്ന പൊക്കിൾക്കൊടി 

വേദനയുടെ ധന്യ മൂർച്ചയിൽ സ്വയം വളർന്ന് 
എന്നെ ഉലുവയുടെയും വെളുത്തുള്ളിയുടെയും 

തീക്ഷ്ണ സുഗന്ധങ്ങളിലെക്കാനയിച്ചവൾ 
വെളിച്ചത്തിന്റെ അപ്പൂപ്പൻ താടികൾ കൊണ്ട് 

ഉണ്ണിയുടലിലെ ഈറ്റു ചോര തുടച്ച് 
മാമ്പൂ മണത്തിൽ സ്നാനപ്പെടുത്തിയവൾ 

പൊന്നും വയമ്പും കൊണ്ട് എന്റെ നാവിൻ തുമ്പിൽ 
ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും പകർന്നവൾ 

ഇരയിമ്മന്റെ താരാട്ടും ഉണ്ണായിയുടെ പദങ്ങളും കൊണ്ട് 
എന്നെ സ്വപ്നങ്ങളിലേക്കുറക്കി ക്കിടത്തിയവൾ 

വിരൽത്തുംബിൽപ്പിടിച്ചു മണലിന്റെ വെള്ളിക്കൊമ്പിൽ 
ഹരിശ്രീയുടെ രാജമല്ലികൾ വിടര്ത്തിയവൾ 

അച്ഛനോടും സൂര്യനോടുമൊപ്പം കിഴക്കു പുറത്തുദിച്ച് 
വ്യാകരണവും കവിതയും കാട്ടി 

എന്നെ ഭയപ്പെടുത്തി പ്രലോഭിപ്പിച്ചവൾ 
എന്റെ സ്ലെയ്ട്ടിൽ വിടർന്ന വടിവുറ്റ മഴവില്ല് 

എന്റെ പുസ്തകത്താളിൽ പെറ്റു പെരുകിയ മയിൽ‌പ്പീലി 
എന്റെ ചുണ്ടുകളിലെ മധുരച്ചവർപ്പുറ്റ ഇലഞ്ഞിപ്പഴം 

വഴിയരികിൽ ഞാൻ കേട്ടു വളർന്ന നിരന്തര ഖരഹര പ്രിയ 
സ്വരങ്ങളിലൂടെ തേനും വ്യന്ജനങ്ങളിലൂടെ ഇരുമ്പുമൊഴുക്കുന്ന 

അമ്പത്തൊന്നു കമ്പികളുള്ള വീണ 
ഞാറ്റുവേലയിൽ നിന്നു ഞാറ്റു വേലയിലേക്ക് പോകുന്ന 

കിളിപ്പാട്ടിന്റെ കുലുങ്ങുന്ന തൂക്കുപാലം 
അറിവും ആടലോടകവും മണക്കുന്ന 

പഴമൊഴികളുടെ നിറനിലാവ് 
പാമ്പിൻ മാളങ്ങൾ നിറഞ്ഞ കടങ്കഥ കളുടെ 

നൂണു പോകേണ്ട മൈലാഞ്ചി വഴികൾ 
സന്ധ്യകളിൽ അഗ്നി വിശുദ്ധയായി 

കനക പ്രഭ ചൊരിഞ്ഞ എഴുത്തച്ഛന്റെ സീതാ മാതാവ് 
പച്ചയും കിരീടവുമണിഞ്ഞ് അരമണിയും ചിലമ്പും കിലുക്കി 

ഞങ്ങൾ നേടിയ വാടാത്ത കല്യാണ സൗഗന്ധികം 
ഉത്സവ പ്പിറ്റെന്നത്തെ പുലരിമയക്കത്തിൽ 

ചേങ്കല മുഴക്കത്തോടൊപ്പം കാതുകളിൽ പൂത്തു നിന്ന 
സാമ്യമകന്നോരുദ്യാനം 

ക്ഷീര സാഗരശയനന്റെ നാഭിയിൽ മുളയെടുത്തു 
സ്വാതിയുടെ സംഗീത സരോരുഹം 

ആലിൻ ചോട്ടിലെ എണ്ണമറ്റ മേളത്തിരകളിൽ 
ആലിലയിൽ പൊന്തിക്കിടന്ന ചൈതന്യം 

സോളമന്റെ താഴ്വരയിലെ ഹംസ ശുഭ്രയായ ലില്ലി 
മോശക്കൊപ്പം പ്രവചിച്ചവൾ ,ദാവീദിനൊടോ ത്ത് 

കാളക്കൂറ്റന്മാരുടെ കൊംബിൽനിന്നു കരഞ്ഞവൾ 
പുറപ്പെട്ടവൾ ,ക്രൂശിക്കപ്പെട്ടവൾ ,ഉയിർത്തെഴുന്നേറ്റവൾ 
മലയാളം 

Friday, July 3, 2015

യാത്രാമൊഴി -കുമാരനാശാൻ

ഇനി യാത്ര പറഞ്ഞിടട്ടെ ഹാ !
ദിന സാമ്രാജ്യ പതേ !ദിവസ്പതേ !
അനിയന്ത്രിത ദീപ്തിയാം കതിർ -
ക്കനകാസ്ത്രാവൃതനാം ഭവാനു ഞാൻ .

സുസിതാംബരനായി വൃദ്ധനായ്
ബിസിനീതന്തു മരീചി കേശനായ്
ലസിത സ്മിതനായ ചന്ദ്രികാ -
ഭസിതസ്നാത !മൃഗാങ്ക !കൈതൊഴാം .

അതിഗാഡ തമസ്സിനെത്തുര -
ന്നെതിരെ രശ്മികൾ നീട്ടി ദൂരവേ
ദ്യുതി കാട്ടു മുഡു ക്കളെ !പരം
നതി നിങ്ങൾക്കതി മോഹനങ്ങളേ !

സ്വയമന്തിയിലും വെളുപ്പിലും
നിയതം ചിത്രവിരിപ്പു നെയ്തുടൻ
വിയദാലയ വാതിൽ മൂടുമെൻ -
പ്രിയ സന്ധ്യേ !ഭവതിക്കു വന്ദനം .

രമണീയ വനങ്ങളേ !രണൽ -
ഭ്രമര വ്യാകുലമാം സുമങ്ങളേ !
ക്രമമെന്നി രസിച്ചു നിങ്ങളിൽ
പ്രമദം പൂണ്ടവൾ യാത്ര ചൊൽവൂ ഞാൻ .

അതിരമ്യ ബഹിര്ജ്ജഗത്തൊടി -
ന്നഥവാ വേർ പിരിയേണ്ടതില്ല ഞാൻ
ക്ഷിതിയിൽ തനു ചേരുമെൻ മനോ -
രഥ മിഭംഗി കളോടു മൈക്യമാം .

ജനയിത്രി !വസുന്ധരേ !പരം
തനയസ്നേഹമോടെന്നെയേന്തി നീ
തനതുജ്ജ്വല മഞ്ച ഭൂവിലേ -
ക്കനഘേ !പോവതു ഹന്ത !കാണ്മൂ ഞാൻ .

ഗിരി നിർത്ധര ശാന്തി ഗാനമ -
ദ്ദരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ
അരികിൽ തരു ഗുല്മ സഞ്ചയം
ചൊരിയും പൂനിര നിത്യമെന്റെ മേൽ .

മുകളിൽ കള നാദമാർന്നിടും
വികിരശ്രേണി പറന്നു പാടിടും
മുകിൽ പോലെ നിരന്നു മിന്നുമ -
ത്തകടിത്തട്ടിൽ മൃഗങ്ങൾ തുള്ളിടും

അതുമല്ലയി !സാനുഭൂവിലെ -
പ്പുതു രത്നാവലി ധാതു രാശിയും
കുതുകം തരുമെന്നുമല്ലഹോ !
പൊതുവിൽ സർവ മതെന്റെയായിടും !

സസുഖം ഭവദങ്ക ശയ്യമേൽ
വസുധേ ,യങ്ങനെ ഞാൻ രമിച്ചിടും
സുസുഷ്പ്തിയിൽ -അല്ലയല്ലയെൻ
പ്രസുവേ !കൂപ്പിയുണർന്നു പോങ്ങിടും.

തടിനീ ജല ബിംബിതാങ്കിയായ്
ക്ഷമയെക്കുംബിടുവോരു താര പോൽ
സ്ഫുടമായ് ഭവദംഘ്രിലീന ഞാ -
നമലേ !ദ്യോവിലുയർന്ന ദീപമാം .

"പ്രിയ രാഘവ"!വന്ദനം ഭവാ -
ന്നുയരുന്നു ഭുജശാഖ വിട്ടു ഞാൻ
ഭയമറ്റു പറന്നു പോടിയാം
സ്വയമദ്യോവിലോരാശ്രയം വിനാ .

കനമാർന്നെഴു  മണ്ഡമണ്ഡലം
മെനെയും മണ്ണിവിടില്ല താഴെയാം
ദിനരാത്രികളറ്റു ശാന്തമാ -
മനഘ സ്ഥാന മിതാദി ധാമമാം .

രുജയാൽ പരിപക്വ സത്വനായ്
നിജ ഭാരങ്ങളൊഴിഞ്ഞു ധന്യയായ്‌
അജപൗത്ര !ഭവാനുമെത്തുമേ
ഭജമാനൈക വിഭാവ്യമിപ്പദം !"


                                                കുമാരനാശാൻ

Wednesday, July 1, 2015

നള ചരിതം ആട്ടക്കഥ (ഒന്നാം ദിവസം )-ഉണ്ണായി വാരിയർ

ദമയന്തി

(പല്ലവി )

സഖിമാരേ ,നമുക്കു ജനക പാർശ്വേ
ചൊന്നാലല്ലീ കൌതുകം ?

(അനുപല്ലവി )

സകല ഭൂതല ഗത കഥകൾ ചിലർ പറയും
സമയം കഴിപ്പതിനു സദുപായമിതു നല്ലൂ (സഖിമാരേ )

(ചരണം )

സഖിമാർ

പൂക പൂങ്കാവിലെന്നു പുതു മധുവചനെ !
വലിയ നിർബന്ധം തവ വാഴുന്നേരം ഭവനേ
പോവാൻ തന്നെയോ വന്നു പൂർണേന്ദു വദനെ !
കാമിനീ മൌലേ !ചൊൽക കാതര നയനേ !

(പല്ലവി )

സുഖമായ് നമുക്കിന്നിവിടെ നൂനം
തോഴി !ഭൈമി !കാണ്ക നീ

                               ദ്വിജാവതി -ചെമ്പട

(ചരണങ്ങൾ )

ദമയന്തി -
                    ചല ദളി ത്ചങ്കാരം ചെവികളിലങ്കാരം
                    കോകില കൂജിതങ്ങൾ  കൊടിയ കർണ്ണ ശൂലങ്ങൾ
                     കുസുമ സൗരഭം നാസാ കുഹര സര സ്സൈരിഭ -
                    മതി ദു:ഖ കാരണ മിന്നാരാമ സഞ്ചരണം                   മിന്നൽക്കൊടി യിറങ്ങി മന്നിലെ വരികയോ ?
                   വിധുമണ്ടലമിറങ്ങി ക്ഷിതിയിലെ പോരികയോ ?
                   സ്വർണ്ണ വർണ്ണ മാമന്നം പറന്നിങ്ങു വരികയോ ?
                  കണ്ണുകൾ ക്കിതു നല്ല പീയൂഷ ത്ധരികയോ ?

                                                                         ആഹരി -അടന്ത


(ചരണങ്ങൾ )

                              കണ്ടാലെത്രയും കൌതുകമുണ്ടിതിനെ പ്പണ്ടു
                              കണ്ടില്ലാ ഞാനേവം വിധം കേട്ടുമില്ലാ

                              സ്വർണ വര്ണ മരയന്നം മഞ്ജു നാദമിതു
                              നിർണയ മെനിക്കിണങ്ങു മെന്നു തോന്നും

                              തൊട്ടേനെ ഞാൻ കൈകൾകൊണ്ടു തോഴിമാരേ !കൈക്കൽ
                             കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്‌വാൻ

                            ക്രൂരനല്ല സാധുവത്രേ ചാരുരൂപൻ :നിങ്ങൾ
                            ദൂരെ നിൽപിൻ എന്നരികിൽ ആരും വേണ്ടാ

                                                                            കല്ല്യാണി -അടന്ത

                            ഇനിയൊരടി നടന്നാൽ കിട്ടുമേ കൈക്കലെന്നും
                           പ്രതിപദമപി തോന്നുമാറു മന്ദം നടന്നു
                            അത  ബത ദമയന്തീ മാളി മാരോടു വേറാ -
                          മതു പൊഴുതരയന്ന പ്രൌഡ നുചെ സഹാസംഹംസം                             (പല്ലവി )

                            അന്ഗനമാർ മൌലേ !ബാലേ !
                             ആശയെന്തയി തേ ?

                              (അനുപല്ലവി )

                             എങ്ങനെ പിടിക്കുന്നു നീ
                            ഗഗനചാരിയാമെന്നെ ?
                                                                               (അന്ഗനമാർ ...

(ചരണങ്ങൾ )


                           യൗവനം വന്നുദിച്ചിടും ചെറുതായില്ല ചെറുപ്പം
                           അവിവേകമിതു കണ്ടാലറി വുള്ളവർ
                            പരിഹസിക്കും ചിലർ പഴിക്കും
                          വഴി പിഴയ്ക്കും -തവ നിനയ്ക്കുമ്പോൾ (അന്ഗനമാർ ..


                           ബന്ധനം ചെയ്യേണ്ട നീ മാം ,ബന്ധുവത്രേ തവ ഞാൻ
                           സഖിമാരിലധികം വിശ്വസിച്ചീടെന്നെ
                           ജഗൽപതിയും രതിപതിയും
                           തവ കൊതിയുള്ളോരു  പതി വരുമേ !..................(അന്ഗനമാർ

                           നള നഗരേ വാഴുന്നു ഞാൻ നളിനി ജന്മവചസാ
                           നളിന മിഴിമാർക്കെല്ലാം നട പഠിപ്പാൻ
                           മദ ലുളിതം മൃദു ലളിതം
                          ഗുണ മിളിതം -ഇതു കളിയല്ലേ !!(അന്ഗനമാർ .......

കവിത -അടുത്തൂണ്‍ (ആലഞ്ഞാട്ടമ്മ )

പട്ടണമോടിക്കിതച്ചെന്റെ വാതിലിൽ വന്നു
മുട്ടി വാത്സല്യത്തോടെ  കുശലം ചോദിക്കുന്നു

അടുത്തൂണ്‍ പറ്റി സ്വന്തം ഗ്രാമത്തിലൊരു മാസം
മടുപ്പൻ  വൈചിത്ര്യ രാഹിത്യത്തിലുയിർത്തോനേ

ഇച്ചാരു കസേലയിൽ ഭൂതകാലാഹ്ലാദത്തി -
ന്നുച്ചിഷ്ടം നുണച്ചു കൊണ്ടിരിക്കും  പാവത്താനേ

മതിയായില്ലേ നിനക്കേകാന്ത നിദ്രാണത്വം ?
ഗതി മുട്ടിയ ഞാനൊരുത്തരം കണ്ടെത്തുന്നു

മുറ്റത്തു വർഷം തോറും വിടർന്നു വാടാറുള്ള
മുക്കൂറ്റി പ്പൂവിന്നിതളെത്ര യെന്നറിയാതെ

അമ്പത്തൊമ്പതു വർഷം കടന്നുപോയെന്നു ള്ളോ -
രമ്പരപ്പാണീ മുഹൂർത്തത്തി ലെന്നന്തർഭാവം

പറവൂ നിസ്സന്ദേഹമിന്നു ഞാൻ മുക്കൂറ്റിപ്പൂ
കരളിൽ ത്തുടുപ്പോലു മഞ്ചിതളുകള ത്രേ

പിന്നെയും മാസം രണ്ടു നീങ്ങവേ ,സുവിനീത -
മെന്നാത്മ സദനത്തിൽ സുപ്രഭാതത്തോടൊപ്പം

ജീപ്പിൽ വന്നിറങ്ങുന്നു നഗരം വീണ്ടും ,കാതിൽ -
കേൾപ്പൂ ഞാൻ :"ഇപ്പോളെന്തു ചെയ്‌വൂ നീ ജീവാത്മാവേ ?"

മൂന്നു മാസമായല്ലോ ഗ്രാമ ജീവിതത്തിന്റെ
മൂക വേദനയിങ്കൽ നീ മുങ്ങിക്കിടക്കുന്നു !

മടുത്തില്ലയോ നിനക്കേക താനത ?ഞാനോ ,
മനസ്സിൽ പ്പരക്കം പാഞ്ഞൊടുവിൽപ്പറയുന്നു :

മുക്ത കണ്ഠം ഞാനിന്നു ഘോഷിപ്പൂ നിസ്സന്ദേഹം
മുറ്റത്തെ നിലപ്പനപ്പൂവിനാറിതളത്രേ


                          അടുത്തൂണ്‍                                    ആലഞ്ഞാട്ടമ്മ