Saturday, July 4, 2015

തെരഞ്ഞെടുത്ത കവിതകൾ 1965- 1998"മലയാളം "(ആദ്യ ഖണ്ഡം )- സച്ചിദാനന്ദൻ

ഭൂമിയുടെ പുഴകൾക്കും കനികൾക്കുംമുമ്പേ
എന്നെ അമൃതൂട്ടിയിരുന്ന പൊക്കിൾക്കൊടി 

വേദനയുടെ ധന്യ മൂർച്ചയിൽ സ്വയം വളർന്ന് 
എന്നെ ഉലുവയുടെയും വെളുത്തുള്ളിയുടെയും 

തീക്ഷ്ണ സുഗന്ധങ്ങളിലെക്കാനയിച്ചവൾ 
വെളിച്ചത്തിന്റെ അപ്പൂപ്പൻ താടികൾ കൊണ്ട് 

ഉണ്ണിയുടലിലെ ഈറ്റു ചോര തുടച്ച് 
മാമ്പൂ മണത്തിൽ സ്നാനപ്പെടുത്തിയവൾ 

പൊന്നും വയമ്പും കൊണ്ട് എന്റെ നാവിൻ തുമ്പിൽ 
ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും പകർന്നവൾ 

ഇരയിമ്മന്റെ താരാട്ടും ഉണ്ണായിയുടെ പദങ്ങളും കൊണ്ട് 
എന്നെ സ്വപ്നങ്ങളിലേക്കുറക്കി ക്കിടത്തിയവൾ 

വിരൽത്തുംബിൽപ്പിടിച്ചു മണലിന്റെ വെള്ളിക്കൊമ്പിൽ 
ഹരിശ്രീയുടെ രാജമല്ലികൾ വിടര്ത്തിയവൾ 

അച്ഛനോടും സൂര്യനോടുമൊപ്പം കിഴക്കു പുറത്തുദിച്ച് 
വ്യാകരണവും കവിതയും കാട്ടി 

എന്നെ ഭയപ്പെടുത്തി പ്രലോഭിപ്പിച്ചവൾ 
എന്റെ സ്ലെയ്ട്ടിൽ വിടർന്ന വടിവുറ്റ മഴവില്ല് 

എന്റെ പുസ്തകത്താളിൽ പെറ്റു പെരുകിയ മയിൽ‌പ്പീലി 
എന്റെ ചുണ്ടുകളിലെ മധുരച്ചവർപ്പുറ്റ ഇലഞ്ഞിപ്പഴം 

വഴിയരികിൽ ഞാൻ കേട്ടു വളർന്ന നിരന്തര ഖരഹര പ്രിയ 
സ്വരങ്ങളിലൂടെ തേനും വ്യന്ജനങ്ങളിലൂടെ ഇരുമ്പുമൊഴുക്കുന്ന 

അമ്പത്തൊന്നു കമ്പികളുള്ള വീണ 
ഞാറ്റുവേലയിൽ നിന്നു ഞാറ്റു വേലയിലേക്ക് പോകുന്ന 

കിളിപ്പാട്ടിന്റെ കുലുങ്ങുന്ന തൂക്കുപാലം 
അറിവും ആടലോടകവും മണക്കുന്ന 

പഴമൊഴികളുടെ നിറനിലാവ് 
പാമ്പിൻ മാളങ്ങൾ നിറഞ്ഞ കടങ്കഥ കളുടെ 

നൂണു പോകേണ്ട മൈലാഞ്ചി വഴികൾ 
സന്ധ്യകളിൽ അഗ്നി വിശുദ്ധയായി 

കനക പ്രഭ ചൊരിഞ്ഞ എഴുത്തച്ഛന്റെ സീതാ മാതാവ് 
പച്ചയും കിരീടവുമണിഞ്ഞ് അരമണിയും ചിലമ്പും കിലുക്കി 

ഞങ്ങൾ നേടിയ വാടാത്ത കല്യാണ സൗഗന്ധികം 
ഉത്സവ പ്പിറ്റെന്നത്തെ പുലരിമയക്കത്തിൽ 

ചേങ്കല മുഴക്കത്തോടൊപ്പം കാതുകളിൽ പൂത്തു നിന്ന 
സാമ്യമകന്നോരുദ്യാനം 

ക്ഷീര സാഗരശയനന്റെ നാഭിയിൽ മുളയെടുത്തു 
സ്വാതിയുടെ സംഗീത സരോരുഹം 

ആലിൻ ചോട്ടിലെ എണ്ണമറ്റ മേളത്തിരകളിൽ 
ആലിലയിൽ പൊന്തിക്കിടന്ന ചൈതന്യം 

സോളമന്റെ താഴ്വരയിലെ ഹംസ ശുഭ്രയായ ലില്ലി 
മോശക്കൊപ്പം പ്രവചിച്ചവൾ ,ദാവീദിനൊടോ ത്ത് 

കാളക്കൂറ്റന്മാരുടെ കൊംബിൽനിന്നു കരഞ്ഞവൾ 
പുറപ്പെട്ടവൾ ,ക്രൂശിക്കപ്പെട്ടവൾ ,ഉയിർത്തെഴുന്നേറ്റവൾ 
മലയാളം 

Friday, July 3, 2015

യാത്രാമൊഴി -കുമാരനാശാൻ

ഇനി യാത്ര പറഞ്ഞിടട്ടെ ഹാ !
ദിന സാമ്രാജ്യ പതേ !ദിവസ്പതേ !
അനിയന്ത്രിത ദീപ്തിയാം കതിർ -
ക്കനകാസ്ത്രാവൃതനാം ഭവാനു ഞാൻ .

സുസിതാംബരനായി വൃദ്ധനായ്
ബിസിനീതന്തു മരീചി കേശനായ്
ലസിത സ്മിതനായ ചന്ദ്രികാ -
ഭസിതസ്നാത !മൃഗാങ്ക !കൈതൊഴാം .

അതിഗാഡ തമസ്സിനെത്തുര -
ന്നെതിരെ രശ്മികൾ നീട്ടി ദൂരവേ
ദ്യുതി കാട്ടു മുഡു ക്കളെ !പരം
നതി നിങ്ങൾക്കതി മോഹനങ്ങളേ !

സ്വയമന്തിയിലും വെളുപ്പിലും
നിയതം ചിത്രവിരിപ്പു നെയ്തുടൻ
വിയദാലയ വാതിൽ മൂടുമെൻ -
പ്രിയ സന്ധ്യേ !ഭവതിക്കു വന്ദനം .

രമണീയ വനങ്ങളേ !രണൽ -
ഭ്രമര വ്യാകുലമാം സുമങ്ങളേ !
ക്രമമെന്നി രസിച്ചു നിങ്ങളിൽ
പ്രമദം പൂണ്ടവൾ യാത്ര ചൊൽവൂ ഞാൻ .

അതിരമ്യ ബഹിര്ജ്ജഗത്തൊടി -
ന്നഥവാ വേർ പിരിയേണ്ടതില്ല ഞാൻ
ക്ഷിതിയിൽ തനു ചേരുമെൻ മനോ -
രഥ മിഭംഗി കളോടു മൈക്യമാം .

ജനയിത്രി !വസുന്ധരേ !പരം
തനയസ്നേഹമോടെന്നെയേന്തി നീ
തനതുജ്ജ്വല മഞ്ച ഭൂവിലേ -
ക്കനഘേ !പോവതു ഹന്ത !കാണ്മൂ ഞാൻ .

ഗിരി നിർത്ധര ശാന്തി ഗാനമ -
ദ്ദരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ
അരികിൽ തരു ഗുല്മ സഞ്ചയം
ചൊരിയും പൂനിര നിത്യമെന്റെ മേൽ .

മുകളിൽ കള നാദമാർന്നിടും
വികിരശ്രേണി പറന്നു പാടിടും
മുകിൽ പോലെ നിരന്നു മിന്നുമ -
ത്തകടിത്തട്ടിൽ മൃഗങ്ങൾ തുള്ളിടും

അതുമല്ലയി !സാനുഭൂവിലെ -
പ്പുതു രത്നാവലി ധാതു രാശിയും
കുതുകം തരുമെന്നുമല്ലഹോ !
പൊതുവിൽ സർവ മതെന്റെയായിടും !

സസുഖം ഭവദങ്ക ശയ്യമേൽ
വസുധേ ,യങ്ങനെ ഞാൻ രമിച്ചിടും
സുസുഷ്പ്തിയിൽ -അല്ലയല്ലയെൻ
പ്രസുവേ !കൂപ്പിയുണർന്നു പോങ്ങിടും.

തടിനീ ജല ബിംബിതാങ്കിയായ്
ക്ഷമയെക്കുംബിടുവോരു താര പോൽ
സ്ഫുടമായ് ഭവദംഘ്രിലീന ഞാ -
നമലേ !ദ്യോവിലുയർന്ന ദീപമാം .

"പ്രിയ രാഘവ"!വന്ദനം ഭവാ -
ന്നുയരുന്നു ഭുജശാഖ വിട്ടു ഞാൻ
ഭയമറ്റു പറന്നു പോടിയാം
സ്വയമദ്യോവിലോരാശ്രയം വിനാ .

കനമാർന്നെഴു  മണ്ഡമണ്ഡലം
മെനെയും മണ്ണിവിടില്ല താഴെയാം
ദിനരാത്രികളറ്റു ശാന്തമാ -
മനഘ സ്ഥാന മിതാദി ധാമമാം .

രുജയാൽ പരിപക്വ സത്വനായ്
നിജ ഭാരങ്ങളൊഴിഞ്ഞു ധന്യയായ്‌
അജപൗത്ര !ഭവാനുമെത്തുമേ
ഭജമാനൈക വിഭാവ്യമിപ്പദം !"


                                                കുമാരനാശാൻ

Wednesday, July 1, 2015

നള ചരിതം ആട്ടക്കഥ (ഒന്നാം ദിവസം )-ഉണ്ണായി വാരിയർ

ദമയന്തി

(പല്ലവി )

സഖിമാരേ ,നമുക്കു ജനക പാർശ്വേ
ചൊന്നാലല്ലീ കൌതുകം ?

(അനുപല്ലവി )

സകല ഭൂതല ഗത കഥകൾ ചിലർ പറയും
സമയം കഴിപ്പതിനു സദുപായമിതു നല്ലൂ (സഖിമാരേ )

(ചരണം )

സഖിമാർ

പൂക പൂങ്കാവിലെന്നു പുതു മധുവചനെ !
വലിയ നിർബന്ധം തവ വാഴുന്നേരം ഭവനേ
പോവാൻ തന്നെയോ വന്നു പൂർണേന്ദു വദനെ !
കാമിനീ മൌലേ !ചൊൽക കാതര നയനേ !

(പല്ലവി )

സുഖമായ് നമുക്കിന്നിവിടെ നൂനം
തോഴി !ഭൈമി !കാണ്ക നീ

                               ദ്വിജാവതി -ചെമ്പട

(ചരണങ്ങൾ )

ദമയന്തി -
                    ചല ദളി ത്ചങ്കാരം ചെവികളിലങ്കാരം
                    കോകില കൂജിതങ്ങൾ  കൊടിയ കർണ്ണ ശൂലങ്ങൾ
                     കുസുമ സൗരഭം നാസാ കുഹര സര സ്സൈരിഭ -
                    മതി ദു:ഖ കാരണ മിന്നാരാമ സഞ്ചരണം



                   മിന്നൽക്കൊടി യിറങ്ങി മന്നിലെ വരികയോ ?
                   വിധുമണ്ടലമിറങ്ങി ക്ഷിതിയിലെ പോരികയോ ?
                   സ്വർണ്ണ വർണ്ണ മാമന്നം പറന്നിങ്ങു വരികയോ ?
                  കണ്ണുകൾ ക്കിതു നല്ല പീയൂഷ ത്ധരികയോ ?

                                                                         ആഹരി -അടന്ത


(ചരണങ്ങൾ )

                              കണ്ടാലെത്രയും കൌതുകമുണ്ടിതിനെ പ്പണ്ടു
                              കണ്ടില്ലാ ഞാനേവം വിധം കേട്ടുമില്ലാ

                              സ്വർണ വര്ണ മരയന്നം മഞ്ജു നാദമിതു
                              നിർണയ മെനിക്കിണങ്ങു മെന്നു തോന്നും

                              തൊട്ടേനെ ഞാൻ കൈകൾകൊണ്ടു തോഴിമാരേ !കൈക്കൽ
                             കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്‌വാൻ

                            ക്രൂരനല്ല സാധുവത്രേ ചാരുരൂപൻ :നിങ്ങൾ
                            ദൂരെ നിൽപിൻ എന്നരികിൽ ആരും വേണ്ടാ

                                                                            കല്ല്യാണി -അടന്ത

                            ഇനിയൊരടി നടന്നാൽ കിട്ടുമേ കൈക്കലെന്നും
                           പ്രതിപദമപി തോന്നുമാറു മന്ദം നടന്നു
                            അത  ബത ദമയന്തീ മാളി മാരോടു വേറാ -
                          മതു പൊഴുതരയന്ന പ്രൌഡ നുചെ സഹാസം



ഹംസം



                             (പല്ലവി )

                            അന്ഗനമാർ മൌലേ !ബാലേ !
                             ആശയെന്തയി തേ ?

                              (അനുപല്ലവി )

                             എങ്ങനെ പിടിക്കുന്നു നീ
                            ഗഗനചാരിയാമെന്നെ ?
                                                                               (അന്ഗനമാർ ...

(ചരണങ്ങൾ )


                           യൗവനം വന്നുദിച്ചിടും ചെറുതായില്ല ചെറുപ്പം
                           അവിവേകമിതു കണ്ടാലറി വുള്ളവർ
                            പരിഹസിക്കും ചിലർ പഴിക്കും
                          വഴി പിഴയ്ക്കും -തവ നിനയ്ക്കുമ്പോൾ (അന്ഗനമാർ ..


                           ബന്ധനം ചെയ്യേണ്ട നീ മാം ,ബന്ധുവത്രേ തവ ഞാൻ
                           സഖിമാരിലധികം വിശ്വസിച്ചീടെന്നെ
                           ജഗൽപതിയും രതിപതിയും
                           തവ കൊതിയുള്ളോരു  പതി വരുമേ !..................(അന്ഗനമാർ

                           നള നഗരേ വാഴുന്നു ഞാൻ നളിനി ജന്മവചസാ
                           നളിന മിഴിമാർക്കെല്ലാം നട പഠിപ്പാൻ
                           മദ ലുളിതം മൃദു ലളിതം
                          ഗുണ മിളിതം -ഇതു കളിയല്ലേ !!(അന്ഗനമാർ .......

കവിത -അടുത്തൂണ്‍ (ആലഞ്ഞാട്ടമ്മ )

പട്ടണമോടിക്കിതച്ചെന്റെ വാതിലിൽ വന്നു
മുട്ടി വാത്സല്യത്തോടെ  കുശലം ചോദിക്കുന്നു

അടുത്തൂണ്‍ പറ്റി സ്വന്തം ഗ്രാമത്തിലൊരു മാസം
മടുപ്പൻ  വൈചിത്ര്യ രാഹിത്യത്തിലുയിർത്തോനേ

ഇച്ചാരു കസേലയിൽ ഭൂതകാലാഹ്ലാദത്തി -
ന്നുച്ചിഷ്ടം നുണച്ചു കൊണ്ടിരിക്കും  പാവത്താനേ

മതിയായില്ലേ നിനക്കേകാന്ത നിദ്രാണത്വം ?
ഗതി മുട്ടിയ ഞാനൊരുത്തരം കണ്ടെത്തുന്നു

മുറ്റത്തു വർഷം തോറും വിടർന്നു വാടാറുള്ള
മുക്കൂറ്റി പ്പൂവിന്നിതളെത്ര യെന്നറിയാതെ

അമ്പത്തൊമ്പതു വർഷം കടന്നുപോയെന്നു ള്ളോ -
രമ്പരപ്പാണീ മുഹൂർത്തത്തി ലെന്നന്തർഭാവം

പറവൂ നിസ്സന്ദേഹമിന്നു ഞാൻ മുക്കൂറ്റിപ്പൂ
കരളിൽ ത്തുടുപ്പോലു മഞ്ചിതളുകള ത്രേ

പിന്നെയും മാസം രണ്ടു നീങ്ങവേ ,സുവിനീത -
മെന്നാത്മ സദനത്തിൽ സുപ്രഭാതത്തോടൊപ്പം

ജീപ്പിൽ വന്നിറങ്ങുന്നു നഗരം വീണ്ടും ,കാതിൽ -
കേൾപ്പൂ ഞാൻ :"ഇപ്പോളെന്തു ചെയ്‌വൂ നീ ജീവാത്മാവേ ?"

മൂന്നു മാസമായല്ലോ ഗ്രാമ ജീവിതത്തിന്റെ
മൂക വേദനയിങ്കൽ നീ മുങ്ങിക്കിടക്കുന്നു !

മടുത്തില്ലയോ നിനക്കേക താനത ?ഞാനോ ,
മനസ്സിൽ പ്പരക്കം പാഞ്ഞൊടുവിൽപ്പറയുന്നു :

മുക്ത കണ്ഠം ഞാനിന്നു ഘോഷിപ്പൂ നിസ്സന്ദേഹം
മുറ്റത്തെ നിലപ്പനപ്പൂവിനാറിതളത്രേ


                          അടുത്തൂണ്‍                                    ആലഞ്ഞാട്ടമ്മ 


പൂന്താനം -ജ്ഞാനപ്പാന

സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലർ

മദ മത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ

ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു
കുഞ്ചിരാമനായാടുന്നതിനു ചിലർ

ശാന്തി ചെയ്തു പുലർത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലർ

അമ്മയ്ക്കും പുനരച്ഛനും  ഭാര്യയ്ക്കും
ഉണ്മാൻ പോലും കൊടുക്കുന്നില്ല ചിലർ

അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തിൽ പോലും കാണുന്നില്ല ചിലർ

സത്തുക്കൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ
ശത്രുവേ പോലെ ക്രുദ്ധിക്കുന്നു ചിലർ

വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലർ

കാണ്ക നമ്മുടെ സംസാരം കൊണ്ടത്രേ
വിശ്വമീ വണ്ണം നില്പ്പൂവെന്നും ചിലർ

ബ്രഹ്മണ്യം കൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവു മെനിക്കൊവ്വായെന്നും ചിലർ

അർഥാശക്ക്‌  വിരുതു വിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ

സ്വർണ്ണങ്ങൾ  നവ രത്നങ്ങളെക്കൊണ്ട്
എണ്ണം കൂടാതെ വിൽക്കുന്നതിനു ചിലർ

മത്തേഭം കൊണ്ട് കച്ചവടം ചെയ്തും
ഉത്തമ തുരഗങ്ങളത് കൊണ്ടും

അത്രയുമല്ല ,കപ്പൽ വെപ്പിച്ചിട്ടു -
മെത്ര നേടുന്നതിതർത്ഥം  ശിവ   ശിവ

വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും
അർത്ഥത്തെ കൊതിച്ചെത്ര നശിക്കുന്നു

അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരുകാലം

പത്തു കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും

ആയിരം പണം കൈയ്യിലുണ്ടാവുംപോൾ
ആയുതമാകിലാശ്ചര്യമെന്നതും

ആശയായുള്ള പാശമതിങ്കേന്നു
വേർ വിടാതെ കരേറുന്നു മേൽക്കുമേൽ

സത്തുക്കൾ ചെന്നിരന്നാലായർഥത്തിൽ
സ്വൽപ്പമാത്രം കൊടാ ചില ദുഷ്ടന്മാർ

ചത്തുപോം നേരം വസ്ത്രമതുപോലു -
മെത്തിടാ കൊണ്ടുപോവാനൊരുത്തർക്കും

പശ്ചാത്താപ മൊരെള്ളോളമില്ലാതെ
വിശ്വാസ പാതകത്തെ ക്കരുതുന്നു

വിത്തത്തിലാശ പറ്റുക ഹേതുവായ്
സത്യത്തെ ത്യജിക്കുന്നു ചിലരഹോ !

സത്യമെന്നതു ബ്രഹ്മമതു തന്നെ
സത്യമെന്ന് കരുതുന്നു സത്തുക്കൾ

വിദ്യ കൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നതിനു ചിലർ

കുംകുമത്തിന്റെ വാസമറിയാതെ
കുംകുമം ചുമക്കുമ്പോലെ ഗർദ്ദഭം

                                                ജ്ഞാനപ്പാന