Monday, June 8, 2015

ഗംഗേ

താനേ പാടിയ രുദ്ര വീണ
താളം പിടിച്ച ഹിമശൈലം
സംഗീത നിർജ്ജരിയായി ഗംഗ
പുണ്യഭൂവിൽ ഒഴുകിയെത്തി
ചന്ടാളനായന്നു ദേവദേവൻ
ശങ്കരൻ തന്നുടെ മുന്നിലെത്തി
ജാതിയില്ലൊരുവനും
മതമില്ലൊരുത്തനും
വർണ്ണ ഭേദങ്ങളുമില്ല
അന്തരാത്മാവിന്നശുദ്ധി ഇല്ല
ജ്ഞാന മിഴി തുറന്നന്നു ശംഭു
ശങ്കരനോടോതിയ തത്വം
നിലനിൽക്കുമാ ഭൂമി
കാശിയിലൂടെ
ഒഴുകുന്ന ഗംഗേ നീ
പവിത്രയല്ലോ
പതിതയായ് മലിനയായ്
മോക്ഷമില്ലാത്ത
മന്ദാകിനിയായ് നീ
മാറരുതേ
സർവ്വം സഹയായ
ഭൂമിദേവിക്കു
പാദ സേവ ചെയ്യും
പ്രകൃതി നീ .....
ഭാഗീരഥി നീ
ഒഴുകിയപ്പോൾ
തീർഥ ജലമായി
നിറുകയിൽ
ഇറ്റിച്ച
കൈകളാൽ ഉദക
ക്രിയ ചെയ്തു
അലറി വിളിച്ചാർത്തു
നടന്നൊരാ അജ്ഞാത
ഭൂതഗണങ്ങൾ
ശാന്തരായി
തപസ്സു ചെയ്യും
തീരഭൂമി ..
സ്നാന ഭൂമി

സർവ്വം സഹയായ
ഭൂമിദേവിക്കു
പാദസേവ ചെയ്യും
പ്രകൃതി നീ ....
സർവ്വം സഹ ..നീയും
സർവ്വം സഹ
ഇടതോരം ചേർന്നു പറ്റിക്കിടക്കുന്ന
പൂണൂലിൻ ധന്യത അല്ലയോ ഈ ജന്മം ?
എത്ര ജന്മങ്ങൾ എടുത്താലും നീ
അണിയുന്ന ദ്വിജത്വത്തിൻ ധന്യത
പൂർണ്ണത ആയി നിറയണമെന്നും ...

ജന്മത്വമേകിയ ശൂദ്രത നീക്കുന്നു
കർമ്മണേ നേടുന്ന വിപ്രാലങ്കാരം
ചണ്ടാളനെ പോലും അന്തണൻ ആക്കുമ്പോൾ
ചണ്ടികാ ചാമുണ്ഡി നാഥനാകുന്നു നീ

ഇന്ദ്രനും ചന്ദ്രനും വണങ്ങുന്ന ധന്യത
ഇമകൾക്കലങ്കാര മേകുന്ന പൂർണ്ണത
ഇന്ദ്രിയാതീത വർത്തിയാം നീ
ഇഹപര ചരാചര രക്ഷകൻ മാത്രം

ശിക്ഷിക്കുവാൻ നിനക്കധികാരമില്ല
രക്ഷിക്കുവാൻ ഉപായമനവധി
താതനാം നീ പരിപാലകൻ
സർവവും രക്ഷിച്ചു പാലിക്കുന്നവൻ

Thursday, June 4, 2015

പാലാഴി മഥനം

പാലാഴി മഥനം കഴിഞ്ഞുവെന്നോ ?
കടകോലായ് കുഴഞ്ഞ
 മന്ഥര ഗിരിയതറിഞ്ഞില്ലേ ? 
കയറായി വലിഞ്ഞു വലഞ്ഞ
വാസുകി  പോലുമറിഞ്ഞില്ലേ ?
ഇളകി മറഞ്ഞ പാൽക്കടൽ പോലും
തളർന്നു മയങ്ങിയതറിഞ്ഞില്ലേ ?
കാളകൂടം ഭുജിച്ചനശ്വര
നീല
കന്ധരനായ
ചന്ദ്ര ശേഖരനറിഞ്ഞില്ലേ ?

ദേവന്മാരെവിടെ ?അസുരന്മാരെവിടെ ?

എന്തിനായ് പാൽക്കടൽ കടഞ്ഞെടുത്തു ?
പറയൂ നീ ഹിമഗിരി നന്ദിനീ കണ്ടുവോ
പാലാഴി മഥനം കണ്‍ കുളിർക്കെ ?
പ്രിയ നാഥൻ തന്റെ കണ്‍0ത്തിൽ വിരൽ ചേർത്തു
വിഷമിറ ങ്ങാതെ തടഞ്ഞ നേരം
ദേവിയും അറിഞ്ഞില്ലേ ,കണ്ടതില്ലേ ?
ഈ പാലാഴി മഥനത്തിൻ കഥകളൊന്നും ?
നാരദ മഹർഷെ അങ്ങ് പോലും
എന്തിനു അന്ധനായ്‌ നോക്കി നിന്നു ?
എവിടെപ്പോയ് ദേവകൾ ?
എവിടെപ്പോയ് അസുരന്മാർ ?
അവർക്കേ ഈ കഥ അറിയുവെന്നോ ?



Wednesday, June 3, 2015

പൂജാരിണി

ആവനാഴിയിൽ അമ്പു തീർന്നോ ?
കാമദേവനെ കാണുന്നില്ല
പൂവമ്പനില്ലാതെ പൂമുഖവാതിലിൽ
പൂജാരിണി അവൾ കാത്തു നിന്നു -പ്രേമ
പൂജാരിണി അവൾ കാത്തുനിന്നു .

ഒരു നിഴലെങ്ങാനുമനങ്ങിയെന്നാൽ
ചഞ്ചല മിഴികളിൽ ഭയമിഴയും
ജാലക വിരിപ്പിൻ ഞൊറികളടുക്കി
നിലവിളക്കിൻ തിരി താഴ്ത്തി വെക്കും .

കാളുന്ന വയറിൻ വിശപ്പറിഞ്ഞ
ഭിക്ഷാം ദേഹികൾ തപസ്സിരിക്കും
മഞ്ഞുമലയിലെ തീർഥ ജലത്തിൽ
നീരാടി ഉണർന്നൊരു തപസ്വിനി നീ ..
പൂജക്കെടുക്കാത്ത പൂക്കളിറുത്തു
അർച്ചന നടത്തുന്ന പൂജാരിണി ................................

നളനും ദമയന്തിയും

ദേഹണ്ണ പുരയിലെ ചൂടിൽ വിയർത്ത
വിഷം തീണ്ടി കറു കറെ കറുത്തുപോയ
കോമള ഗാത്രൻ ,സുന്ദര വദനൻ
പാചക കലയിലെ നള പാകം .

കാനന മദ്ധ്യത്തിൽ കാന്തനെ കാണാതെ
വിരഹിണി ഭൈമിയലഞ്ഞ നേരം
ഉടലിലെയുടയാട മുള്ളുകളിൽ കോർത്തു
നഗ്നാങ്കി യായി മറഞ്ഞിരുന്നു ..

സ്വർണ്ണ ശോഭയെഴും ദേഹ കാന്തി കണ്ടു
വിഴുങ്ങുവാനൊരു സർപ്പമടുത്തണഞ്ഞു
അലറി വിളിച്ചാർത്തു കരഞ്ഞത് കേട്ടു
വില്ലുമായൊരു വേടൻ ഓടിയെത്തി

വേട ശരമേറ്റു നാഗം പിടഞ്ഞു വീണു
സുന്ദരി ലജ്ജയിൽ കുളിച്ചു നിന്നു
കാണുവാൻ മോഹമറിയിച്ചു വേടൻ
മറ നീക്കി തെളിയുവാൻ കാത്തു നിന്നു

ഉടയാട ഇല്ലെന്നറിയിച്ച നേരം
സ്വർണ്ണ നൂൽ പാകിയ പട്ടുടയാടകൾ
ദശമല്ലൊരു ശതം നൽകാമെന്നായ്
കൂടെ സർവ്വാഭരണ വിഭൂഷകളും

ഹേമാങ്കിക്കണിയുവാൻ ഹേമത്തിൽ കൊരുത്ത
പൂത്താലി നല്കാംഎന്നായി വേടൻ
പ്രണയ വിവശിനി ,വിരഹിണി ,ദമയന്തി
പതിവൃതാ രത്നത്തിൻ ശാപമേറ്റു
ഒരു കൈക്കുമ്പിൾ വിഭൂതിയായ് മാറി വേടൻ ...



Tuesday, June 2, 2015

ദേവ ഗാന്ധാരമോ ശിവ രഞ്ജിനി യോ
ഖര ഹര പ്രിയയോ ,ഭൂപാളമോ
മോഹനമോ അതോ കല്ല്യാണി യോ
ഏതു രാഗത്തിൽ പാടണം ഞാൻ ?

വസന്തങ്ങൾ വിരുന്നിനെത്തും
മലർവാടിയിൽ
ഒരു മുല്ല മാത്രമെന്തേ തപസ്സിരിപ്പൂ ?
അജ്ഞാത വീണയിൽ ഉയരുന്ന ഗാനങ്ങൾ
ശ്രവിച്ചു വസന്തവും തരിച്ചു നിന്നോ ?


എവിടെയോ കിലുങ്ങിയ പാദസരത്തിന്റെ
ധ്വനികളുമായെത്തും കാറ്റത്തു നീ
പുഞ്ചിരി പൂക്കൾ ഒളിപ്പിച്ചു ഏതോ
വിജനതയിൽ മറഞ്ഞിരുന്നോ ?

നീ ആരാകിലുമെന്റെ സ്വപ്നത്തിലായിരം
വർണ്ണങ്ങൾ നിറച്ചു ഞാൻ ധന്യയായി
അന്ധയായന്നു വീഥിയിൽ അലഞ്ഞൊരീ
ഏകാന്ത ഗായികയെ തേടിവന്നു ..
ആതുര സേവനത്തിനു  മറഞ്ഞിരുന്നു ..

ആവണി പുലരിയിൽ ആയിരം സൂര്യന്മാർ
ഒന്നിച്ചുദിച്ച പോൽ നീ വിടർന്നു
ഒരു തരി വെട്ടമെൻ കണ്‍കളിൽ വീണു
പലവുരു മനമിതിൽ നന്ദി ചൊല്ലി

പത്മാഭിലാഷങ്ങൾ പൂത്തുനിന്ന
പഞ്ചേന്ദ്രിയങ്ങളെ മറന്നു പോയി
ഒരു മാത്ര ഞാനൊന്നോർത്തിടട്ടെ
ഈ ഏകാന്ത തപസ്സിൽ നിന്നുണർന്നിടട്ടെ  ?//?