Tuesday, June 2, 2015

ദേവ ഗാന്ധാരമോ ശിവ രഞ്ജിനി യോ
ഖര ഹര പ്രിയയോ ,ഭൂപാളമോ
മോഹനമോ അതോ കല്ല്യാണി യോ
ഏതു രാഗത്തിൽ പാടണം ഞാൻ ?

വസന്തങ്ങൾ വിരുന്നിനെത്തും
മലർവാടിയിൽ
ഒരു മുല്ല മാത്രമെന്തേ തപസ്സിരിപ്പൂ ?
അജ്ഞാത വീണയിൽ ഉയരുന്ന ഗാനങ്ങൾ
ശ്രവിച്ചു വസന്തവും തരിച്ചു നിന്നോ ?


എവിടെയോ കിലുങ്ങിയ പാദസരത്തിന്റെ
ധ്വനികളുമായെത്തും കാറ്റത്തു നീ
പുഞ്ചിരി പൂക്കൾ ഒളിപ്പിച്ചു ഏതോ
വിജനതയിൽ മറഞ്ഞിരുന്നോ ?

നീ ആരാകിലുമെന്റെ സ്വപ്നത്തിലായിരം
വർണ്ണങ്ങൾ നിറച്ചു ഞാൻ ധന്യയായി
അന്ധയായന്നു വീഥിയിൽ അലഞ്ഞൊരീ
ഏകാന്ത ഗായികയെ തേടിവന്നു ..
ആതുര സേവനത്തിനു  മറഞ്ഞിരുന്നു ..

ആവണി പുലരിയിൽ ആയിരം സൂര്യന്മാർ
ഒന്നിച്ചുദിച്ച പോൽ നീ വിടർന്നു
ഒരു തരി വെട്ടമെൻ കണ്‍കളിൽ വീണു
പലവുരു മനമിതിൽ നന്ദി ചൊല്ലി

പത്മാഭിലാഷങ്ങൾ പൂത്തുനിന്ന
പഞ്ചേന്ദ്രിയങ്ങളെ മറന്നു പോയി
ഒരു മാത്ര ഞാനൊന്നോർത്തിടട്ടെ
ഈ ഏകാന്ത തപസ്സിൽ നിന്നുണർന്നിടട്ടെ  ?//?


4 comments:

  1. to whoever it s addressed, hopefully the answer isnt far away :P

    ReplyDelete
  2. To myself...:P)
    I am talking to myself..
    Thanks for comment

    ReplyDelete
  3. Nice to see a blog written in malayalam

    ReplyDelete