Wednesday, June 3, 2015

നളനും ദമയന്തിയും

ദേഹണ്ണ പുരയിലെ ചൂടിൽ വിയർത്ത
വിഷം തീണ്ടി കറു കറെ കറുത്തുപോയ
കോമള ഗാത്രൻ ,സുന്ദര വദനൻ
പാചക കലയിലെ നള പാകം .

കാനന മദ്ധ്യത്തിൽ കാന്തനെ കാണാതെ
വിരഹിണി ഭൈമിയലഞ്ഞ നേരം
ഉടലിലെയുടയാട മുള്ളുകളിൽ കോർത്തു
നഗ്നാങ്കി യായി മറഞ്ഞിരുന്നു ..

സ്വർണ്ണ ശോഭയെഴും ദേഹ കാന്തി കണ്ടു
വിഴുങ്ങുവാനൊരു സർപ്പമടുത്തണഞ്ഞു
അലറി വിളിച്ചാർത്തു കരഞ്ഞത് കേട്ടു
വില്ലുമായൊരു വേടൻ ഓടിയെത്തി

വേട ശരമേറ്റു നാഗം പിടഞ്ഞു വീണു
സുന്ദരി ലജ്ജയിൽ കുളിച്ചു നിന്നു
കാണുവാൻ മോഹമറിയിച്ചു വേടൻ
മറ നീക്കി തെളിയുവാൻ കാത്തു നിന്നു

ഉടയാട ഇല്ലെന്നറിയിച്ച നേരം
സ്വർണ്ണ നൂൽ പാകിയ പട്ടുടയാടകൾ
ദശമല്ലൊരു ശതം നൽകാമെന്നായ്
കൂടെ സർവ്വാഭരണ വിഭൂഷകളും

ഹേമാങ്കിക്കണിയുവാൻ ഹേമത്തിൽ കൊരുത്ത
പൂത്താലി നല്കാംഎന്നായി വേടൻ
പ്രണയ വിവശിനി ,വിരഹിണി ,ദമയന്തി
പതിവൃതാ രത്നത്തിൻ ശാപമേറ്റു
ഒരു കൈക്കുമ്പിൾ വിഭൂതിയായ് മാറി വേടൻ ...



2 comments:

  1. just wondering how you get all these mesmerizing ideas..!

    ReplyDelete
    Replies
    1. Thank You....Not Ideas....Well written stories by our ancestors..

      Delete