Friday, August 21, 2015

പ്രാകൃത ചികിത്സാ രീതികൾ

പ്രാകൃത ചികിത്സാ രീതികൾ എന്ന വിഭാഗത്തിൽ പെടുത്തി പല വിധ രോഗ ചികിത്സകളും നമ്മൾ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട് .ഒറ്റമൂലി ,യൂനാനി ,നാട്ടു വൈദ്യം ,കാട്ടു വൈദ്യം തുടങ്ങി പ്രകൃതി ചികിത്സയുടെ പല പല വക ഭേദങ്ങൾ ....എന്നാൽ ഈ  അടുത്തിടെ മാത്രം കേട്ട് പരിചയമുളള ഒരു ചികിത്സാ സമ്പ്രദായം ആണ് ഉലക്ക ഉരുട്ടൽ ചികിത്സ.ഇതെന്താണ് സംഭവം എന്ന് കേട്ടപ്പോൾ മനസ്സിലായില്ല ..ചികിത്സ കഴിഞ്ഞു വന്ന ഒരാൾ പറഞ്ഞാണ് അറിയാൻ കഴിഞ്ഞത് .ശരീരത്തിലെ വാത പിത്ത കഫ ദോഷങ്ങളൊക്കെ മാറുമത്രേ ...രോഗിയുടെ ശരീരത്തിൽ ഉലക്ക വെച്ച് രണ്ടുപേർ നീര് പിഴിഞ്ഞെടുക്കുന്നത് പോലെ ശരീരത്തിലെ ദോഷങ്ങൾ പുറത്തു ചാടിച്ചു കളയും .രോഗിയുടെ കൂടെ പോയ ആളും ചികിത്സക്ക് വിധേയനായി ..പക്ഷേ അയാളുടെ നിലവിളി കിലോമീറ്ററുകൾ അപ്പുറം കേൾക്കാൻ പാകത്തിൽ ആയി എന്ന് മാത്രം ..ചികിത്സ മുഴുമിപ്പിക്കാതെ അയാൾ നിർത്തി .


ഇത് എന്ത് തരം ചികിത്സയാണെന്ന് കേട്ടപ്പോൾ മനസ്സിലായില്ല ..ഇപ്പോഴും ..അറിയാവുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരിക ...

ഇത്തരത്തിലുള്ള ചികിത്സാ കേന്ദ്രങ്ങൾ ഉൾനാടുകളിൽ പ്രവർത്തിക്കുന്നുണ്ട് .പാവപ്പെട്ട ആളുകളെ അസുഖങ്ങൾ മാറുമെന്ന് പറഞ്ഞു കബളിപ്പിച്ചു ഇത്തരം ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുന്നു ...

അക്ഷരങ്ങളിലൂടെ അല്ലാത്ത ആശയവിനിമയം ഒരുപാട് തെറ്റിദ്ധാരണകൾ വരുത്തിവെക്കുന്നു ..തന്മൂലം ആരുടെയൊക്കെയോ കൈകളിലെ കളിപ്പാവകൾ ആയി സാധാരണക്കാർ മാറുകയും ചെയ്യുന്നു .നിരപരാധികളെ കരുവാക്കി ,മറയാക്കി സൂത്രശാലികൾ തന്ത്രങ്ങൾ മെനയുന്നു .വാക്കുകൾ ഉപയോഗിക്കുവാനുള്ളതാണ് .അവ വ്യങ്ങ്യാർതമായി ചിത്രീകരിച്ചു സ്വന്തം ഭാവനകൾ അനുസരിച്ച് ചിന്തിക്കുവനുള്ളതല്ല .പറയുന്ന കാര്യങ്ങളിൽ വ്യക്തതയുണ്ടെങ്കിൽ മാത്രമേ അതനുസരിച്ച് പ്രവർത്തിക്കാവൂ .അതിനു അക്ഷരങ്ങളേക്കാൾ നല്ല ഉപാധിയില്ല ...വസ്തുതകൾ സ്വന്തം ഭാവന അനുസരിച്ച് ചിത്രീകരിക്കുന്നത് പ്രോത്സാഹാനർഹമല്ല.പലപ്പോഴും പ്രചരിപ്പിക്കപ്പെടുന്നത് ,കള്ളങ്ങൾ തന്നെയാണ് .സത്യം വാക്കുകളിൽ തന്നെയാണ് ഒളിഞ്ഞിരിക്കുന്നത് .അതുകൊണ്ട് തന്നെയാവാം വാക്കുകളെ പലരും ഭയത്തോടെ വീക്ഷിക്കുന്നതും .ആരുടെ സൃഷ്ടി ആയാലും ,മിക്കവരും അവരറിയാതെ  ആ സൃഷ്ടിക്കുള്ളിലെ കഥാപാത്രങ്ങൾ ആയി മാറിപ്പോവുകയും ,ദുഃഖങ്ങൾ ,അപമാനം തുടങ്ങിയവ അനുഭവിക്കാൻ ഇടവരികയും ചെയ്യുന്നു .ആ ദുഖങ്ങളെ ചിലർ തങ്ങളുടെ അഭിലാഷ പൂർത്തീകരണത്തിനു ള്ള  ഉപാധിയായി മാറ്റുകയും ചെയ്യുന്നു .അതുമാത്രമല്ല നാളെക്കുള്ള വലിയൊരു വാൾ അവരുടെ തലക്കു മുകളിൽ തൂക്കിയിടുകയും ചെയ്യുന്നു .ആളും പേരും ഒന്നുമില്ലാതെ ഒഴുകുന്ന ഒരേ ഭാവന ഓരോരുത്തരുടെയും മനസ്സിൽ വ്യത്യസ്ഥ മുഖങ്ങൾ വരയ്ക്കുന്നു .

വെറും ഒരു വീട്ടമ്മ മാത്രമായ ഞാനിവിടെ കണ്ട കാഴ്ചകൾ കുറിച്ചെന്നു മാത്രം .ഞാനറിയാതെ മറ്റാരൊക്കെയോ ആയി ഞാൻ മാറിയ കാഴ്ച്ചകൾ കണ്ട് അമ്പരന്നു നിന്ന ദിവസങ്ങളിലെ കുറച്ചു യാഥാർത്ഥ്യം .ഇപ്പോഴും ഞാനന്വേഷിച്ചു കൊണ്ടിരിക്കുന്നു "ആരാണ് ഞാൻ "?ഞാനെങ്ങനെ ഞാനായി ?ഞാനെങ്ങനെ ഞാനല്ലാതായി ?




No comments:

Post a Comment