കണ്ണിൽ കത്തുന്ന പ്രണയമില്ല
മനസ്സിൽ മർത്യ ദാഹമില്ല
അനുരാഗ നാടക വേഷങ്ങൾ മാത്രം
ആടുന്ന നീയൊരു വിസ്മയ താരം ....
കല്ലാക്കി മാറ്റിയ മാനസത്തിൻ
വാതിൽ തുറ ന്നൊഴുക്കുകില്ലെ
മറവി തൻ ആഴത്തിൽ മയങ്ങുന്ന ഏതോ
മധുര സ്മരണ തൻ പൂന്തോണികൾ
മൌനങ്ങളാൽ നമ്മൾ തീർത്തൊരീ വാത്മീകം
എന്നിനി എന്നിനി തകർന്നു വീഴും ?
കുരിശുകൾ ചുമന്നു കാൽവരി കേറുന്ന
മുറിവേറ്റ ഹൃദയങ്ങൾ ആര് കാണും ?
ഉണരുന്ന ചിന്തകളെ അതിവേഗമുറക്കി
ഉണരാതെ ഉണരുന്ന പ്രഭാതങ്ങൾ
തളർന്നു വീഴുന്ന പാന്ഥർ ക്കായൊരു
സ്നേഹഗീതം ഉയരുകില്ലേ ?
മനസ്സിൽ മർത്യ ദാഹമില്ല
അനുരാഗ നാടക വേഷങ്ങൾ മാത്രം
ആടുന്ന നീയൊരു വിസ്മയ താരം ....
കല്ലാക്കി മാറ്റിയ മാനസത്തിൻ
വാതിൽ തുറ ന്നൊഴുക്കുകില്ലെ
മറവി തൻ ആഴത്തിൽ മയങ്ങുന്ന ഏതോ
മധുര സ്മരണ തൻ പൂന്തോണികൾ
മൌനങ്ങളാൽ നമ്മൾ തീർത്തൊരീ വാത്മീകം
എന്നിനി എന്നിനി തകർന്നു വീഴും ?
കുരിശുകൾ ചുമന്നു കാൽവരി കേറുന്ന
മുറിവേറ്റ ഹൃദയങ്ങൾ ആര് കാണും ?
ഉണരുന്ന ചിന്തകളെ അതിവേഗമുറക്കി
ഉണരാതെ ഉണരുന്ന പ്രഭാതങ്ങൾ
തളർന്നു വീഴുന്ന പാന്ഥർ ക്കായൊരു
സ്നേഹഗീതം ഉയരുകില്ലേ ?

