
ജരാ നര ബാധിച്ച കായം തളരുന്നു, മനസ്സും മറവികള്‍ വന്നു മൂടി മേഘാവൃത വിഹായസ്സു പോലെ .. കൂട്ടിനോരോരോ അസുഖങ്ങള്‍ മാത്രം ബാക്കിയായി.. പരസ്സഹായം ഏറ്റം വേണ്ടുന്ന മാത്രയില്‍ ആഗ്രഹിച്ചു പോകുന്നു യുവത്വം വീണ്ടും... പണ്ട് പാടിയ പാട്ടിന്‍ ശീലുകള്‍ മറന്നു .. നടന്ന പാട വരമ്ബുകലെന്ഗോ പോയ് മറഞ്ഞു .. മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച കൌമാര കാമിനി മരണത്തിന്‍ മന്ച്ചലേരി അജ്ഞാത ലോകത്തേക്ക് വിട വാങ്ങി .. താരാട്ടു പാടി ഉറക്കി ,പിച്ച വെക്കാന്‍ പഠിപ്പിച്ച മക്കളോ ദൂരെ ലൌകിക സുഖങ്ങള്‍ തേടി യാത്രയായി.. ഏകാന്തതയില്‍ തുറന്നിരിക്കുന്ന കണ്ണുകളില്‍ പ്രതീക്ഷകളില്ല,മോഹങ്ങളില്ല,അസ്തിത്വമില്ല ... വരണ്ട വിരക്തി മാത്രം.. വിരക്തിയില്‍ നിന്നുയിര്‍തെഴുന്നെട്ട മരവിപ്പ് മാത്രം.. ഇനിയെത്ര നാള്‍,ആര്‍ക്കുവേണ്ടി ,ഈ രോഗാതുരമായ വിഴുപ്പു ഭാണ്ഡം ,ചുമന്നു ആത്മാവ് തളരേണം? മതിയാവോളം ജീവിച്ചു മരിച്ചവര്‍ ഇവിടെ ഇല്ല.. കൊതി തീരും വരെ ജീവിച്ചു മരിച്ചവര്‍ ഇവിടെ ഇല്ല.. ആകെ ഉള്ളത് ജീവിതം മടുത്തു മരണം എന്നാ മരീചികക്കുമപ്പുരം വരാനിരിക്കുന്ന സുന്ദര ലോകമെന്ന മിഥ്യ സ്വപ്നം കണ്ടിരിക്കുന്നവര്‍ മാത്രം.. വലിച്ചെറിഞ്ഞു ഉടച്ചു കളയുവാന്‍ ആഗ്രഹിച്ചു പോകുന്നു ചിലര്‍ ഈ ശരീരത്തെ... ചിലരാകട്ടെ സ്വയം നശിപ്പിച്ചു സ്വന്തം ആത്മാവിനെ തന്നെ ഹോമിക്കുന്നിവിടെ.. എല്ലാം മായ ,എല്ലാം വെറും തോന്നല്‍ ഒരു വെറും സ്വപ്നം എന്നാ തിരിച്ചറിവില്‍ ജീവിക്കുന്നവരോ പുഞ്ചിരിക്കുന്നു ... അതും ഒരു മുഖംമൂടി...
good. like this writing
ReplyDeletethank you very much..
ReplyDelete